ലഖ്നൗ: രാംല്ലയുടെ ദർശനത്തിനായി ഉത്തർപ്രദേശ് എംഎൽഎമാർ ജയ്ശ്രീരാം വിളികളോടെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് എംഎൽഎമാർ ബസുകളിൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. രാമനാമങ്ങളോടെ എല്ലാവരും ബസുകളുടെ പുറത്ത് ഒത്തുചേർന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്പീക്കർ സതീഷ് മഹന എന്നിവരുടെ ക്ഷണപ്രകാരമാണ് ഇവർ അയോദ്ധ്യയിലെത്തുന്നത്. ശ്രീരാമ ജന്മഭൂമി മുക്തി പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമെന്ന് സ്പീക്കർ സതീഷ് മഹന വ്യക്തമാക്കി. ഇത്തരത്തിൽ എംഎൽഎമാരോടൊത്ത് രാമക്ഷേത്രത്തിൽ ദർശനം നടത്താനുളള്ള അവസരം ദൈവം എനിക്ക് നൽകി. ഇത് എന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മതമോ വിശ്വാസമോ ഒന്നും ആരിലും അടിച്ചേൽപ്പിക്കാൻ കഴിയില്ല. വരണമെന്ന് ആഗ്രഹമുള്ളവർ തീർച്ചയായും വരും. അയോദ്ധ്യയിലേക്ക് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ 14 ഓളം പേർ വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ബാക്കിയുള്ള എംഎൽഎമാർ വരാനുള്ള താത്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post