കൊച്ചി: നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്ന കേസില്‍ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ. കേസിലെ ഒന്നാം പ്രതിയ്ക്ക് ഏഴ് വര്‍ശഷം തടവും, മറ്റുള്ളവര്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി അബൂബക്കറിന് ഏഴ് വര്‍ഷം തടവിനും, പതിനായിരം രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷിച്ചത്.
നാടന്‍ ബോംബുകളും ആക്രമണം പരിശീലിപ്പിക്കാനുള്ള മനുഷ്യരൂപങ്ങളും ആയുധങ്ങളും കണ്ടെത്തിയ നാറാത്ത് ആയുധപരിശീലന ക്യാമ്പ് കേസില്‍ എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പറഞ്ഞത്. ഒരു പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
കണ്ണൂരിലെ നാറാത്ത് 2013 ഏപ്രില്‍ 23ന് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനം നടത്തിയെന്നാണ് കേസ്.
കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 38 തൊണ്ടി സാധനങ്ങളും 109 രേഖകളും കോടതി പരിശോധിച്ചു.
തീവ്രവാദ പ്രവര്‍ത്തനം, മത വിദ്വേഷമുണ്ടാക്കല്‍, ക്രിമിനല്‍ ഗുഢാലോചന, സ്ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ.
22 ാം പ്രതി കമറുദ്ദീനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന് എന്‍ഐഎ അറിയിച്ചു.
Discussion about this post