ലക്‌നൗ: യുപി എംഎൽമാർക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോദ്ധ്യശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തി. ലക്നൗവിൽ നിന്നും ബസുകളിലായാണ് മന്ത്രിമാരും സാമാജികരും അയോദ്ധ്യയിലെത്തിയത്. രാമജന്മഭൂമി സന്ദർശിക്കാനെത്തിയ എംഎൽമാരെയും മുഖ്യമന്ത്രിയെയും ജനങ്ങൾ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്പീക്കർ സതീഷ് മഹ്ന എന്നിവരുടെ ക്ഷണപ്രകാരമാണ് എംഎൽമാർ അയോദ്ധ്യയിലെത്തിയത്.
ഇന്ന് എല്ലാ നിയമസഭാംഗങ്ങൾക്കും അയോദ്ധ്യയിലെ ശ്രീരാമന്റെ അനുഗ്രഹം തേടാൻ അവസരം ലഭിച്ചു എന്ന് ദർശനം നടത്തിയ ശേഷം ഉപമുഖ്യമന്ത്രി കെപി മൗര്യ പറഞ്ഞു. 2047 ൽ വികസിത ഭാരതം യാഥാർത്ഥ്യമാകാനുള്ള പ്രാർത്ഥനകൾ ഭഗവാന് മുമ്പിൽ നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമനെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചതിൽ ഭാഗ്യമുണ്ടെന്ന് ഉത്തർപ്രദേശ് നിയമസഭ സ്പീക്കർ സതീഷ് മഹ്ന പറഞ്ഞു. ഇത്തരത്തിൽ എംഎൽഎമാരോടൊത്ത് രാമക്ഷേത്രത്തിൽ ദർശനം നടത്താനുളള്ള അവസരം ദൈവം എനിക്ക് നൽകി. ഇത് എന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മതമോ വിശ്വാസമോ ഒന്നും ആരിലും അടിച്ചേൽപ്പിക്കാൻ കഴിയില്ല. വരണമെന്ന് ആഗ്രഹമുള്ളവർ വന്ന് രാംലല്ലയുടെ അനുഗ്രഹം വാങ്ങി. അയോദ്ധ്യയിലേക്ക് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ 14 ഓളം പേർ വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ബാക്കിയുള്ള എംഎൽഎമാർ വരാനുള്ള താത്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post