ന്യൂഡൽഹി; വിചാരണ കോടതികളെ ‘കീഴ്കോടതികൾ’ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി.
സുപ്രീംകോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ കീഴ്കോടതിയെന്ന് വിശേഷിപ്പിക്കുന്ന പരാമർശം ഉണ്ടാകരുതെന്നും പകരം വിചാരണ കോടതിയെന്നുതന്നെ പറയണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കൊലക്കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കീഴ്കോടതികൾ എന്ന് വിശേഷിപ്പിക്കുന്നത് കോടതികളുടെ അന്തസ്സ് കെടുത്തുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post