ഭോപ്പാൽ:കോൺഗ്രസിന് വീണ്ടും തിരിച്ചടി. മദ്ധ്യപ്രദേശിലെ വിദിഷയിലെ മുൻ എംഎൽ എ ദിനേശ് അഹിർവാറും , കോൺഗ്രസ് ജില്ല അദ്ധ്യക്ഷനുമായ രാകേഷ് കടരയും ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ്മയുടെയും ബിജെപിയിലെ മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ അംഗത്വം സ്വീകരിച്ച്ത്. ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് നേതാക്കളും ഭാരവാഹികളും മറ്റും ബിജെപിയിൽ ചേർന്നത് . ജനക്ഷേമ പദ്ധതികളിലും സർക്കാർ നയങ്ങളിലും ആകൃഷ്ടരായാണ് ബിജെപിയിൽ ചേർന്നതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
ഇന്ന് പാർട്ടിയിൽ ചേർന്ന എല്ലാ നേതാക്കളെയും അഭിനന്ദിക്കുന്നതായി വിഡി ശർമ്മ പറഞ്ഞു. നിങ്ങൾ ബിജെപി കുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ് . ഇതോടെ ബിജെപി കുടുംബം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ജബൽപൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ജഗത് ബഹദൂർ സിംഗ് ഫെബ്രുവരി 7 ന് ബിജെപിയിൽ ചേർന്നിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ്മ, മുഖ്യമന്ത്രി മോഹൻ യാദവ്, ക്യാബിനറ്റ് മന്ത്രിമാരായ പ്രഹ്‌ലാദ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജഗത് ബഹദൂർ സിംഗ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
Discussion about this post