ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറി. സംയുക്ത സംഘത്തിന്റെ റിപ്പോര്‍ട്ടാണ് കൈമാറിയത്. ഇന്നലെ പാകിസ്ഥാനില്‍ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം, സൈനിക രഹസ്യാന്വേഷണ വിഭാഗം, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്നിവരടങ്ങുന്ന സംയുക്ത സംഘത്തിന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപം നല്‍കിയിരുന്നു.
Discussion about this post