Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

വസന്ത പഞ്ചമി ; മഹത്ത്വവും ധർമശാസ്ത്രപരമായ കാര്യങ്ങളും

by Brave India Desk
Feb 13, 2024, 04:32 pm IST
in Special, Culture
Share on FacebookTweetWhatsAppTelegram

2024 ഫെബ്രുവരി 14-നാണ് വസന്ത പഞ്ചമി. ശകവർഷ മാഘ മാസ പഞ്ചമി ദിവസമാണ് സരസ്വതി ദേവി ഭൂമിയിൽ അവതരിച്ചത് . അതിനാൽ ഈ ദിവസം വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ പൂജിക്കുന്നു. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ജന്മദിവസമായാണ് ഈ ദിവസം അറിയപ്പെടുന്നത്. എല്ലാ ഋതുക്കളുടെയും രാജാവ് എന്നറിയപ്പെടുന്ന വസന്ത ഋതു ആരംഭിക്കുന്നത് ഇതിനടുത്തായത് കൊണ്ട് ഈ ദിവസത്തെ വസന്ത പഞ്ചമി എന്നാണ് പറയുന്നത്.

തിഥി, ചരിത്രം, ആഘോഷിക്കേണ്ട രീതി

Stories you may like

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

മാഘ മാസത്തിലെ വെളുത്ത പക്ഷ പഞ്ചമിക്കാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. കാമദേവൻ മദനൻ ഈ ദിവസമാണ് ജനിച്ചത്. വിവാഹ ജീവിതം സുഖകരമാകുന്നതിനുവേണ്ടി ജനങ്ങൾ രതി-മദനനെ പൂജിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ഉത്ഭവം നടന്നതിനാൽ അവരെ പൂജിക്കുന്നു. ലക്ഷ്മി ദേവിയും ഇതേ ദിവസം ജനിച്ചു എന്നാണ് അറിയപ്പെടുന്നത്. ഈ തിഥി ശ്രീപഞ്ചമി എന്ന പേരിലും അറിയപ്പെടുന്നു. ഈ ദിവസം വെളുപ്പിന് അഭ്യംഗസ്നാനം ചെയ്ത് പൂജ നടത്തുന്നു. വാക്ദേവി സരസ്വതി ബ്രഹ്മസ്വരൂപ, കാമധേനു, കൂടാതെ എല്ലാ ദേവീദേവന്മാരെയും പ്രതിനിധീകരിക്കുന്നു. സരസ്വതി ദേവി ബുദ്ധി, ജ്ഞാനം, വിദ്യ ഇവയുടെ ദേവതയാണ്. ഈ ദിവസം ദേവിയുടെ പ്രകട ദിനം അതായത് ദേവിയുടെ ശക്തി ആദ്യമായി ഭൂമിയിൽ കാര്യക്ഷമമായ ദിനമായാണ് കരുതുന്നത്. കലശത്തെ സ്ഥാപിച്ച് അതിൽ സരസ്വതി ദേവിയെ ആവാഹിച്ച് പൂജിക്കുന്നു.

സരസ്വതി ദേവി ഭൂമിയിൽ ഉത്ഭവിച്ച ദിവസം

ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ച ബ്രഹ്മാവ് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സൃഷ്ടിച്ചതിനു ശേഷം ചുറ്റും നിരീക്ഷിച്ചപ്പോൾ, എല്ലാം ചേതനയില്ലാത്ത ഒരു സ്ഥിതിയിലാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്തരീക്ഷം വളരെ ശാന്തവും നിഃശബ്ദവുമായിരുന്നു. ശ്രീവിഷ്ണുവിന്റെ ആജ്ഞ അനുസരിച്ച് ബ്രഹ്മദേവൻ തന്റെ കമണ്ഡലുവിൽ നിന്നും കുറച്ച് വെള്ളം ഭൂമിയിൽ തളിച്ചു. തളിച്ച വെള്ളത്തിലൂടെ ഒരു അദ്ഭുത ശക്തിയുടെ രൂപത്തിൽ ചതുർഭുജ രൂപത്തിലുള്ള ഒരു സുന്ദരിയായ ദേവി പ്രകടമായി. ഒരു കൈയ്യിൽ വീണയും മറു കൈ അനുഗ്രഹിക്കുന്ന മുദ്രയിലും ബാക്കി രണ്ടു കൈകളിൽ ഗ്രന്ഥവും ജപമാലയും ഉണ്ടായിരുന്നു. ബ്രഹ്മദേവൻ ആ ദേവിയോട് വീണ വായിക്കാൻ പറഞ്ഞു. വീണയുടെ ധ്വനിയിൽ നിന്നും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വാണി (ശബ്ദം) ലഭിച്ചു. ഇതിനു ശേഷമാണ് ആ ദേവിയെ സരസ്വതി ദേവി എന്ന് വിളിക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ദേവി വാണിയോടൊപ്പം എല്ലാവർക്കും ബുദ്ധിയും വിദ്യയും നൽകി. മാഘ മാസത്തിലെ പഞ്ചമി ദിവസമാണ് ഇത് നടന്നത്. അതിനാൽ ഈ പഞ്ചമി ദേവിയുടെ ജന്മോത്സവമായി ആഘോഷിക്കപ്പെടുന്നു. സരസ്വതി ദേവി വാഗീശ്വരി, ഭഗവതി, ശാരദ, വീണാവാദിനീ, വാക്ദേവി എന്ന വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. സംഗീതത്തിന്റെ ദേവതയായും സരസ്വതി ദേവിയെ പൂജിക്കുന്നു.

സരസ്വതി ദേവിയെ പൂജിക്കുന്ന രീതി

വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെ സാധനയാണ് പ്രധാനം. ശാസ്ത്രങ്ങളിൽ സരസ്വതി ദേവിയെ വ്യക്തിപരമായി ആരാധിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, പക്ഷെ ഈയിടെ സാമൂഹികമായി മണ്ഡപത്തിൽ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ച് ദേവിയെ പൂജിുന്നു. വസന്ത പഞ്ചമി ജ്ഞാനത്തിന്റെ ഉത്സവമായതിനാൽ വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അലങ്കരിക്കുന്നു. വിദ്യാരംഭത്തിന് ഇത് ഏറ്റവും ഉചിതമായ മുഹൂർത്തവും ദിവസവുമാണ്. (കേരളത്തിൽ വിജയദശമി ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.)

പുതിയ കാര്യങ്ങൾ ചെയ്യുവാനുള്ള ശുഭദിവസം

ഈ ദിവസം എല്ലാ ശുഭ കാര്യങ്ങൾക്കുമുള്ള ശുഭ മുഹൂർത്തമാണ്. പുതിയ വിദ്യ പഠിക്കുന്നതിനും ഗൃഹപ്രവേശനത്തിനും ഈ ദിവസം വളരെ ഉചിതമാണ്. വസന്തപഞ്ചമി ദിവസം ശുഭദിനമായി കരുതുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്. ഈ ദിവസം മാഘ മാസത്തിലാണ് വരുന്നത്. മാഘ മാസം ധാർമികവും ആത്മീയവുമായ കാഴ്ചപ്പാടിൽ വളരെ മഹത്ത്വമേറിയതാണ്. ഈ മാസത്തിൽ പവിത്രമായ തീർഥക്ഷേത്രത്തിൽ സ്നാനം ചെയ്യുന്നതിനും മഹത്ത്വമുണ്ട്.

വസന്ത പഞ്ചമിയുടെ ഉദ്ദേശ്യം

ഈ ദിവസം പ്രപഞ്ചത്തിൽ നവചൈതന്യവും നവനിർമാണവും സംഭവിക്കുന്നു. അതിന്റെ ആനന്ദം പ്രകടിപ്പിക്കുവാൻ ഈ ഉത്സവം ആഘോഷിക്കുന്നു. കൃഷിയുമായി ബന്ധമുള്ള ഒരു ഉത്സവം കൂടിയാണ് ഇത്. ഈ ദിവസം നവാന്ന ഇഷ്ടി എന്ന പേരുള്ള ചെറിയ യജ്ഞം നടത്തുന്നു. കൃഷിയിലെ പുതിയ വിളവ് വീട്ടിൽ കൊണ്ടു വന്ന് ദേവതയ്ക്ക് അർപ്പിക്കുന്നു. മഥുര, വൃന്ദാവനം, രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ ഈ ദിവസം വിശേഷ ഉത്സവമായി ആഘോഷിക്കുന്നു. ഗണപതി, ഇന്ദ്രൻ, ശിവൻ, സൂര്യൻ എന്നിവരോട് പ്രാർഥിക്കുന്നു. വസന്ത ഋതുവിൽ വൃക്ഷങ്ങൾ പൂക്കുന്നു. പ്രകൃതിയിൽ വന്ന ഈ മാറ്റങ്ങൾ കാരണം മനുഷ്യന് ഉത്സാഹവും ആനന്ദവും അനുഭവപ്പെടുന്നു. ഇതിന്റെ പ്രതീകമാണ് ഈ ഉത്സവം. ഈ ദിവസം കുംഭമേളയിൽ ഷാഹി സ്നാനം നടത്തുന്ന പതിവുമുണ്ട്.

രചന :
ശ്രീ. നന്ദകുമാർ കൈമൾ

Tags: vasanta panchamigoddess saraswati
Share1TweetSendShare

Latest stories from this section

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies