ഈ പ്രദക്ഷിണം കഴിഞ്ഞു നടയിൽ വരുമ്പോൾ ദീപാരാധനയ്ക്ക് നടയടയ്ക്കുവാനുള്ള സമയമായിരിയ്ക്കും. രണ്ടു വരികളായി,നടുവൊഴിച്ച്, സ്ത്രീകൾ ഒരു വശത്തും പുരുഷന്മാർ മറ്റൊരു വശത്തുമായി നിൽക്കുന്നതാണ് അച്ചടക്കത്തിനു അനുയോജ്യമാവുക. സംഖ്യ കൂടുതലുണ്ടെങ്കിൽ സ്ത്രീകൾ ശ്രീകോവിലിനു മുമ്പിലും പുരുഷന്മാർ മുഖമണ്ഡപത്തിനു മുമ്പിലുമായി നിരന്നു നില്ക്കുന്ന രീതി സ്വീകരിയ്ക്കുന്നതു നന്നായിരിയ്ക്കും.
നടയടച്ചിരിയ്ക്കുന്ന പത്തു പതിനഞ്ചു നിമിഷങ്ങൾ നിശ്ശബ്ദമായ നാമജപത്തിനും പ്രാർത്ഥനയ്ക്കും വേണ്ടിയുള്ളതാണ്. ഭക്തിപാരവശ്യത്താൽ വളരെ ഉച്ചത്തിൽ വിളിച്ചു നിലവിളിയ്ക്കുന്നത് മറ്റു ഭക്തന്മാരുടെ ഏകാഗ്രതയ്ക്കു ഭംഗം വരുത്തുന്നതാകയാൽ വർജ് ജിയ്ക്കുന്നതാണ് ഉത്തമം. ആ സമയത്ത് ക്ഷേത്രവാദ്യങ്ങളോ പതിവുള്ള കൊട്ടിപ്പാടിസേവയോ മാത്രമേ ഒരു ശബ്ദമായി അവിടെ ഉണ്ടാകുവാൻ പാടുള്ളൂ.
കാരണം ഭക്‌തിവർദ്ധകങ്ങളും താളലയങ്ങളിലൂടെ ഒരു നാദാനുഭൂതി ജനിപ്പിയ്ക്കുന്നതുമായ ഏർപ്പാടുകൾ ആയിരിയ്ക്കുമവ എന്നുള്ളതുതന്നെ. അല്ലാത്ത ശബ്ദമെല്ലാം ഒഴിവാക്കി പ്രാർത്ഥനയ്‌ക്കുള്ള സൗകര്യങ്ങൾ ഇവിടെ നൽകേണ്ടതാണ്.
Discussion about this post