ചണ്ഡീഗഡ്;കർഷക സമരത്തിന്റെ മറവിൽ കലാപത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി ഹരിയാന സർക്കാർ. സമരം നടക്കുന്ന മേഖലയ്ക്ക് അടുത്തുള്ള എട്ട് ജില്ലകളിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്കാണ് നീട്ടിയത്. ഫെബ്രുവരി 15 അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.
സമരം ആരംഭിച്ചതിന് പിന്നാലെ എംഎസിലൂടെയും വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. ഇത് തടയാനാണ് വിലക്ക് ഏർപ്പെടുത്തിയത്. സമരം തുടരുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കുന്ന വ്യാജ വാർത്തകൾ പ്രചരിക്കാനും അതുവഴി ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണം ആകും. ഈ സാഹചര്യത്തിലാണ് വിലക്ക് നീട്ടാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകരുടെ പ്രതിഷേധം ആരംഭിച്ചത്. മിനിമം താങ്ങുവില വർദ്ധിപ്പിക്കുക, വിള ഇൻഷൂറൻസ് നൽകുക, കർഷകർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ആദ്യ ദിനം പഞ്ചാബ്-ഹരിയാന ശംഭു അതിർത്തിയിൽ പോലീസും സമരക്കാരും തമ്മിൽ വൻ സംഘർഷം ഉണ്ടായിരുന്നു . കർഷകർ അവരുടെ ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ആൾക്കൂട്ടതിൽ നിന്ന് പോലീസിന് നേരെ കല്ലെറിയുക്കയും ചെയ്തു. ഇതോടെ സംഘർഷം ശക്തമായി. പിന്നീട് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.
Discussion about this post