കൊല്ലം: അരിപ്പ ഭൂമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന് സുരേഷ് ഗോപി സമര ഭൂമിയിലെത്തി. അരിപ്പ ഭൂ സമരത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ അദ്ദേഹം പങ്കെടുത്തു. ഭൂപരിഷ്കരണനിയമം കേരളത്തില്‍ നടപ്പിലാക്കിയതിന്റെ ഇരകളാണ് അധസ്ഥിതവിഭാഗമെന്ന് സുരേഷ് ഗോപി വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു. മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമി നല്‍കാതെ ഭൂമി വില്പ്പനചരക്കാക്കിയവരിലേക്ക് കൃഷിഭൂമി എത്തിച്ച അപരിഷ്കൃതനിയമമായി ഭൂപരിഷ്ക്കരണനിയമം മാറിയെന്നും സുരേഷ്ഗോപി പറഞ്ഞു.
ആദിവാസികള്‍ മണ്ണുചോദിക്കുന്നത് മണ്ണിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്താനാണ്. അവര്‍ക്ക് മണ്ണ് ലഭിച്ചാല്‍ സംസ്ഥാനത്തിന് ഭക്ഷ്യവിളകള്‍ ലഭ്യമാകും. അരിപ്പഭൂസമരത്തില് പങ്കെടുക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. കേരളത്തില്‍ ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും, അര്‍ഹതയില്ലാത്തവരുടെ കയ്യില്‍ സര്‍ക്കാര്‍ ഭൂമി ധാരാളമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഭൂരഹിതരുടെ കണ്ണീരൊപ്പേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇനിയും സമരം കണ്ടില്ലെന്ന് നടിക്കുന്നത് അവരുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. കേരളത്തില്‍ ഭൂമിയില്ലെന്ന ന്യായം വിലപോകില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ,ശ്രീരാമന് കൊയ്യോന്‍,. ബിആര്‍പി ഭാസ്കര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
.
Discussion about this post