ന്യൂഡൽഹി: രാമക്ഷേത്രം എന്ന ഹിന്ദുക്കളുടെ നൂറ്റാണ്ടുകളായുള്ള ആവശ്യം നടപ്പിലാക്കിയതിലൂടെ മോദി സർക്കാരിനുണ്ടായ ജനപ്രീതി കുറക്കുക എന്നതാണ് കർഷക സമരത്തിന്റെ യഥാർത്ഥ ലക്‌ഷ്യം എന്ന് തുറന്ന് പറഞ്ഞ് കർഷക സമര നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാൾ. മാദ്ധ്യമങ്ങൾക്ക് മുൻപിൽ വച്ച് നടത്തിയ പൊതു പ്രതികരണത്തിലാണ് ദല്ലേവാൾ ഈ പരാമർശങ്ങൾ നടത്തിയത് എന്ന് ശ്രദ്ധേയമാണ്.
രാമക്ഷേത്രത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ഗ്രാഫ് വളരെ ഉയർന്നതാണ്… വളരെ കുറച്ച് സമയമേ നമുക്ക് ബാക്കിയുള്ളൂ… നമുക്ക് അദ്ദേഹത്തിൻ്റെ ഗ്രാഫ് താഴ്ത്തേണ്ടതുണ്ട്…, ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു.
അതെ സമയം ദല്ലേവാളിന്റെ പരാമർശത്തെയും, കർഷക സമരത്തെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്ത് വന്നു.
കർഷകർ തങ്ങളുടെ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അക്രമണകാരമായ ഒരു പ്രതിഷേധം നടപ്പിലാക്കാൻ ഒരു സായുധ സൈന്യത്തെപ്പോലെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുകയാണെന്ന് കർഷകരെന്ന് ഖട്ടർ പറഞ്ഞു. ട്രാക്ടർ ട്രോളികളും മണ്ണുമാന്തി യന്ത്രങ്ങളും ഒരു വർഷത്തേക്കുള്ള ഭക്ഷണ സാധനകളുമായാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്, ഇത് അനുവദിക്കാനാകില്ല അദ്ദേഹം പറഞ്ഞു
Discussion about this post