ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യം ചൈനീസ് കടന്നുകയറ്റത്തിന് നൽകിയ ചുട്ട മറുപടി പ്രമേയമാക്കി പുറത്തിറങ്ങുന്ന സൽമാൻ ഖാൻ ചിത്രം ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ (Battle of Galwan) സിനിമയ്ക്കെതിരെ ചൈന ഉന്നയിച്ച വിമർശനങ്ങളെ തള്ളി ഇന്ത്യൻ സർക്കാർ. കലയ്ക്കും ആവിഷ്കാരത്തിനും ഇന്ത്യയിൽ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതാണ് വിവരം.
ഇന്ത്യയുടെ പരമാധികാരത്തെയും സൈന്യത്തെയും അപമാനിക്കുന്ന തരത്തിലാണ് സിനിമയെന്നാരോപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ചലച്ചിത്ര പ്രവർത്തകർക്ക് എന്ത് സിനിമ എടുക്കണമെന്നും അത് എങ്ങനെ അവതരിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള ക്രിയാത്മക സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മറുപടി നൽകിയതായാണ് വിവരം.
2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യത്തിന്റെ ചതിപ്രയോഗത്തെ ധീരമായി നേരിട്ട ഇന്ത്യൻ സൈനികരുടെ വീരമൃത്യുവും ധീരതയുമാണ് ചിത്രം പറയുന്നത്. സൽമാൻ ഖാൻ നായകനാകുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ ചൈന അസ്വസ്ഥരായിരുന്നു. തങ്ങളുടെ സൈന്യത്തിന് ഏറ്റ തിരിച്ചടി ലോകത്തിന് മുന്നിൽ എത്തുന്നത് തടയാനാണ് ചൈന നയതന്ത്ര തലത്തിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചത്.ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന അഭിപ്രായം പറയേണ്ടതില്ലെന്ന കർശന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ സൈനികരുടെ വീര്യവും മാതൃരാജ്യത്തോടുള്ള സ്നേഹവും പ്രമേയമാകുന്ന സിനിമകൾ ദേശീയതയെ ഉണർത്തുന്നവയാണ്. സൽമാൻ ഖാന്റെ ഈ ചിത്രം ഇന്ത്യൻ സൈനികർക്ക് നൽകുന്ന വലിയൊരു ആദരവായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് ഭീഷണികളെ വകവെക്കാതെ സിനിമയുമായി മുന്നോട്ട് പോകുമെന്ന് അണിയറ പ്രവർത്തകരും വ്യക്തമാക്കിയിട്ടുണ്ട്.













Discussion about this post