1987-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘ജനുവരി ഒരു ഓർമ്മ’. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം ഒരു കൊലപാതകവും അതിനെത്തുടർന്നുള്ള ദുരൂഹതകളും അനാവരണം ചെയ്യുന്ന വൈകാരികമായ ഒരു കഥയാണ് പറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കൊടൈക്കനാലിൽ താമസിക്കുന്ന സന്തോഷവാനായ, അനാഥനായ ഒരു ടൂറിസ്റ്റ് ഗൈഡ് ആയി ജീവിക്കുന്ന കഥാപാത്രമാണ് രാജു. പൊന്നയ്യൻ എന്ന കുതിരക്കാരനോടൊപ്പമാണ് അയാൾ താമസിക്കുന്നത്, പൊന്നയ്യന്റെ മകൾ മൈനയെ സ്വന്തം സഹോദരിയെപ്പോലെയാണ് അയാൾ കാണുന്നത്. ഒരു പ്രത്യേക പോയിന്റിൽ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുറെ ആളുകളുടെയും ശേഷം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഒരുപാട് വിഷമിപ്പിക്കുന്ന സീനുകൾ സിനിമയിൽ ഉണ്ടെങ്കിലും ഇതിലെ ഒരു ഡയലോഗ് വളരെയധികം റിലേറ്റ് ചെയ്യാൻ പറ്റുന്നവയാണ് . ടൂറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്യുന്ന രാജുവിനെ അതിനുള്ള ലൈസൻസ് ഇല്ല എന്നൊക്കെ പറഞ്ഞ് പലപ്പോഴും വിരട്ടാറുള്ള ലാലു അലക്സിന്റെ പോലീസ് കഥാപാത്രമുണ്ട്. അദ്ദേഹം ഒരിക്കൽ രാജുവിനെ അറസ്റ്റ് ചെയ്യുന്നുണ്ട്. ശേഷം പുറത്തിറങ്ങുമ്പോൾ രാജു അയാളോട് ഇങ്ങനെ ഒരു ഡയലോഗ് പറയും.
” സാർ ചൂടാവരുത്, എനിക്കൊരു സങ്കടം പറയാനുണ്ട്. എന്റെ കസ്റ്റമേഴ്‌സിനെ മുന്നിൽ വെച്ച് സാർ എന്നെ ഇൻസൾട്ട് ചെയ്യരുത്. അത് എന്റെ തൊഴിലിനെ ബാധിക്കും. ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ.”
ഇതിൽ ജനിച്ചുപോയില്ലേ എന്ന ഡയലോഗ് പലർക്കും കണക്ട് ചെയ്യാൻ പറ്റുന്നവയാണ്. ആർക്കും ഉപദ്രവം ഇല്ലാതെ ജീവിക്കുമ്പോൾ പോലും ഒരു കാരണവും ഇല്ലാതെ ഉപദ്രവം കിട്ടുന്നവർ ഏറെയാണ്. അങ്ങനെ ഉള്ളവർക്ക് ഈ ഒറ്റ ഡയലോഗ് കണക്ട് ചെയ്യാൻ പറ്റും. സങ്കടവും ചെറിയ ചിരിയുമൊക്കെ വെച്ചാണ് മോഹൻലാൽ ഇത് ഡെലിവർ ചെയ്യുന്നത്.













Discussion about this post