ന്യൂഡൽഹി: നരേന്ദ്ര മോദി ഭരണത്തിൽ മറ്റൊരു പൊൻതൂവലായി ഇന്ത്യയുടെ കയറ്റുമതി വളർച്ച. ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക്, സേവനങ്ങൾ എന്നിവയുടെ കയറ്റുമതി, ജനുവരിയിൽ 8.49 ശതമാനം വളർച്ചയോടെ 69.72 ബില്യൺ യുഎസ് ഡോളറാകുമെന്ന് കരുതപ്പെടുന്നു. വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് 9 ശതമാനം പോസിറ്റീവ് വളർച്ചയാണ് ഇത് കാണിക്കുന്നതെന്ന് വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
മുൻ വർഷം രജിസ്റ്റർ ചെയ്ത 35.80 ബില്യൺ ഡോളറിൽ നിന്ന് ഈ ജനുവരിയിൽ ചരക്ക് കയറ്റുമതി 36.92 ബില്യൺ ഡോളറായി ഉയർന്നു, അതെ സമയം ചരക്ക് ഇറക്കുമതി 2023 ജനുവരിയിൽ 52.83 ബില്യൺ ഡോളറിൽ നിന്ന് 54.41 ബില്യൺ ഡോളറായും വർദ്ധിച്ചു.
മറ്റൊരു പ്രധാന കണക്ക് പുറത്ത് വന്നത് വ്യാപാരകമ്മിയുടേതാണ്. വ്യാപാരക്കമ്മി മുൻ വർഷം ഇതേ മാസം 3.85 ബില്യൺ ഡോളർ ഉണ്ടായിരുന്നതിൽ നിന്നും നിന്ന് 0.75 ബില്യൺ ഡോളറായി ചുരുങ്ങി. ഇത് കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ കയറ്റുമതിയിലുണ്ടായ വളർച്ച തന്നെയാണ് കാണിക്കുന്നത്









Discussion about this post