നൂഡൽഹി: 58-ാമത് ജ്ഞാന പീഠപുരസ്കാരം പ്രഖ്യാപിച്ചു. സംസ്കൃത പണ്ഡിതൻ സ്വാമി രാംഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവിയും ഹിന്ദി ഗാനരചയിതാവുമായ ഗുൽസാറിനും ആണ് പുരസ്കാരം.
2002ൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഗുൽസാറിനെ 2004ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2013ൽ ഫാൽക്കേ അവാഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 5 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
അറിയപ്പെടുന്ന ആത്മീയ ആചാര്യനായ രാംഭദ്രാചാര്യ ചിത്രകൂടിലെ തുളസീപീഠത്തിന്റെ സ്ഥാപകനാണ്. നിലവിലുള്ള നാല് ജഗദ്ഗുരു രാമാനന്ദാചാര്യന്മാരിൽ ഒരാളാണ് രാംഭദ്രാചാര്യ. ഉത്തർപ്രദേശിലെ ശാന്തീഖുർദ് എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പൂർവാശ്രമനാമം ഗിരിദർ മിശ്ര എന്നായിരുന്നു. നൂറിലധികം പുരസ്കാരങ്ങളും രാംഭദ്രാചാര്യ രചിച്ചിട്ടുണ്ട്.
Discussion about this post