കൊല്ലം: മദ്യലഹരിയിൽ ആനയെ കടന്നുപിടിച്ച് യുവാവ്. കൊല്ലം ചിറക്കരയിലാണ് സംഭവം. ഇതോടെ വിരണ്ടോടിയ ആന ഉടമയുടെ വീട്ടിലെത്തിയാണ് നിന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ചിറക്കര ദേവനാരായണൻ എന്ന ആനയാണ് വിരണ്ടത്. ചിറക്കര ക്ഷേത്രത്തിൽ എഴുന്നള്ളത്തിനായി എത്തിച്ചതായിരുന്നു ആനയെ. ഇതിനിടെ ഉത്സവത്തിന് മദ്യലഹരിയിൽ എത്തിയ ആൾ ആനയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
യുവാവ് കയറിപ്പിടിച്ചതോടെ ആന വിരണ്ടു. തുടർന്ന് ക്ഷേത്രത്തിൽ നിന്നും ഓടി. നൂറ് മീറ്ററോളം ഓടി ഉടമയുടെ വീട്ടുമുറ്റത്താണ് ആന എത്തിയത്. ഇവിടെയെത്തിയ ആനയെ പിന്നീട് തളച്ചു. അതേസമയം ആന വിരണ്ട് ഓടിയത് ക്ഷേത്രത്തിൽ എത്തിയവരെ പരിഭ്രാന്തിയിലാഴ്ത്തി.
Discussion about this post