ന്യൂഡൽഹി : 10-12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) ബോർഡ് പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സുപ്രധാന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 10 30 ന് ആണ് പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും കൃത്യസമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തണമെന്ന് ബോർഡിന്റെ പ്രത്യേക നിർദ്ദേശമുണ്ട്.
സിബിഎസ്ഇ ബോർഡ് പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചിട്ടുള്ള സുപ്രധാനമാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്,
എല്ലാ വിദ്യാർത്ഥികളും പരീക്ഷാ സമയത്തിന് 30 മിനിറ്റ് മുമ്പ് എങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തണം.
സിബിഎസ്ഇ അഡ്മിറ്റ് കാർഡ് ഇല്ലാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അതിനാൽ തന്നെ അഡ്മിറ്റ് കാർഡ് പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകാൻ മറക്കരുത്.
പരീക്ഷ ഹാളിനുള്ളിൽ വിദ്യാർത്ഥികൾ തമ്മിൽ സാധനങ്ങൾ പങ്കിടുന്നത് അനുവദിക്കുന്നതല്ല. അതിനാൽ എല്ലാ വിദ്യാർത്ഥികളും ആവശ്യമായ എല്ലാ വസ്തുവകകളും കൊണ്ടുവരേണ്ടതാണ്.
പരീക്ഷ ഹാളിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റ് അന്യായമായ മാർഗങ്ങളോ ഉപയോഗിക്കരുത്.
അനധികൃതമായ വസ്തുക്കൾ ഒന്നും തന്നെ പരീക്ഷ ഹാളിലേക്ക് കൊണ്ടുവരരുത്.
വിദ്യാർത്ഥികൾ പരീക്ഷ ഹാളിൽ എത്തുന്നതിനു മുൻപായി ഓരോ ദിവസത്തെയും പരീക്ഷകൾ ഏതാണെന്ന് കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
Discussion about this post