കൊൽക്കത്ത: സന്ദേശ്ഖാലിയിൽ തൃണമൂൽ ബന്ധമുള്ള ഗുണ്ടകൾ ഹിന്ദുസ്ത്രീകളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ബിജെപി. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും പശ്ചിമബംഗാൾ ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.
പ്രദേശിക തൃണമൂൽ നേതാക്കൾക്കെതിരെ ലൈംഗികാതിക്രമം ആരോപിക്കുന്ന ഇരകളുടെ വീടുകൾ പാർട്ടിക്കാർ കൊള്ളടിക്കുകയാണെന്ന് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പത്രസമ്മേളനത്തിൽ പറഞ്ഞു.
മമത ബാനർജി ഇതുവരെ ഒരു മൊഴി പോലും നൽകിയിട്ടില്ല. ഷാജഹാൻ ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല. എഫ്‌ഐആർ ഫയൽ ചെയ്തിട്ടില്ലെന്ന് മമത ബാനർജി പറഞ്ഞു. എന്തുകൊണ്ട്? കാരണം പോലീസ് കേസെടുത്തില്ല. പോലീസ് സ്റ്റേഷൻ തൃണമൂൽ കോൺഗ്രസിന്റെ ഓഫീസായി മാറിയെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി.
ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകൾ വാർത്താ അഭിമുഖങ്ങൾ നൽകി. മുഖം മറച്ചിരുന്നു. മുഖം കാണിക്കരുത്, അല്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന് അവർ പറഞ്ഞു. പോലീസ് യൂണിഫോമിൽ ആളുകൾ വന്ന് അവരുടെ വീടുകൾ കൊള്ളയടിക്കുന്നു.പശ്ചിമ ബംഗാളിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചാറ്റർജി ആരോപിച്ചു. ഒരു സ്ത്രീ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനത്ത് സ്ത്രീകൾ ഏറ്റവും സുരക്ഷിതരല്ല,’ ബിജെപി നേതാവ് പറഞ്ഞു.
Discussion about this post