എറണാകുളം: സിനിമാ നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സുദേവിന്റെ അടുത്ത സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. പിന്നീട് നടക്കുന്ന വിവാഹ സത്കാരത്തിൽ വൻ താര നിരതന്നെ പങ്കെടുക്കും.
ഹിന്ദി സിനിമയിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സുദേവ്.2014ൽ ഇറങ്ങിയ ഗുലാബ് ഗാംഗ് ആണ് ആദ്യ ചിത്രം. െൈമ ലൈഫ് പാർട്‌നർ ആണ് ആദ്യ മലയാള ചിത്രം. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു.
2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മൈ ലൈഫ് പാർട്ണറിലെ അഭിനയത്തിന് സുദേവിനു ലഭിച്ചിരുന്നു. അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരൻ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച മാമാങ്കം ആണ് അവസാന മലയാള ചിത്രം.












