തിരുവനന്തപുരം : പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയ്ക്ക് അരികിലായി ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.
കുഞ്ഞിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പോലീസ് അറിയിച്ചു. കുട്ടിയെ കാണാതായ സംഭവം തട്ടിക്കൊണ്ട് പോകൽ തന്നെയെന്ന് നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ ആയിട്ടായിരുന്നു പോലീസ് കേസ് അന്വേഷണം നടത്തിയിരുന്നത്.
Discussion about this post