ഹൈദരാബാദ്: ചിരി നന്നാക്കാൻ ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. ബൈദർനഗർ സ്വദേശി ലക്ഷ്മി നാരായണ വിജ്ഞമാണ് മരണപ്പെട്ടത്. വിവാഹം അടുത്തിരിക്കെ ചിരി കൂടുതൽ ഭംഗിയാക്കാൻ വേണ്ടിയാണ് യുവാവ് ശയ്ത്രക്രിയക്ക് വിധേയനായത്.
ജൂബിലി ഹിൽസിലുള്ള എഫ് എം എസ് ഇന്റർനാഷണൽ ഡന്റൽ ക്‌ളിനിക്കിലിലാണ് സംഭവം. ഫെബ്രുവരി 16നാണ് യുവാവ് സർജറിക്ക് എത്തിയത്. ഒറ്റയ്ക്കാണ് ശസ്ത്രക്രിയ്ക്ക് ആശുപത്രിയിൽ വന്നത്.എന്നാൽ അനസ്തീഷ്യ അമിത തോതിൽ നൽകിയതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് വീട്ടുകാർ ആരോപിച്ചു. അനസ്തീഷ്യ നൽകിയതിന് പിന്നാലെ യുവാവ് ബോധരഹിതമാവുകയായിരുന്നു.
മകൻ സർജറി ചെയ്യുന്നുള്ള കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല . വൈകുന്നേരം വീട്ടിൽ എത്താത്തിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ ആശുപത്രിയിലെ ജീവനക്കാരനാണ് ഫോൺ എടുത്തത് . ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധരഹിതനായെന്ന് അവരാണ് അറിയിച്ചത് . തുടർന്ന് മകനെ തൊട്ടടുത്ത ആശുപ്രത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.
മകൻ വീട്ടിൽനിന്ന് പോകുന്നതുവരെ പൂർണ ആരോഗ്യവാനായിരുന്നുവെന്ന് പിതാവ് പറയുന്നു . മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും പിതാവ് ആരോപിച്ചു .








