സുൽത്താൻപൂർ: ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ മുൻ പരാമർശങ്ങളുടെ പേരിൽ ബിജെപി നേതാവ് വിജയ് മിശ്ര 2018-ൽ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് സുൽത്താൻപൂർ കോടതി. അരമണിക്കൂർ നേരത്തെ കസ്റ്റഡിക്ക് ശേഷം രാഹുൽ ഗാന്ധിയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു.
മതിയായ തെളിവുകൾ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് പരമാവധി രണ്ട് വർഷം വരെ ശിക്ഷ ലഭിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ വ്യക്തമാക്കി.
2019 മെയ് 8 ന് ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അപ്പോൾ ബി ജെ പി പ്രസിഡന്റ് ആയ അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുൻ ബി ജെ പി വൈസ് പ്രസിഡന്റ് വിജയ് മിശ്ര മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും എന്നാൽ കൊലപാതകക്കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷൻ ബി ജെ പി ക്ക് ഉണ്ടെന്നുമാണ് രാഹുൽ ഗാന്ധി ബിജെപിയെയും അമിത് ഷായെയും കുറിച്ച് പറഞ്ഞത്
ഈ ആരോപണങ്ങൾ കേട്ടപ്പോൾ എനിക്ക് വളരെ വേദന തോന്നി, കാരണം ഞാൻ 33 വയസ്സുള്ള പാർട്ടി പ്രവർത്തകനാണ്. ഇത് സംബന്ധിച്ച് ഞാൻ എൻ്റെ അഭിഭാഷകൻ മുഖേന പരാതി നൽകി, ഇത് ഏകദേശം 5 വർഷത്തോളമായി തുടരുകയാണ് വിജയ് മിശ്ര വ്യക്തമാക്കി.
ഒരു വസ്തുതകളുടെയും പിൻബലമില്ലാതെ എതിർ പാർട്ടികളുടെ നേതാക്കളെ വായിൽ വന്നത് പറയുക എന്നത് ശീലമാക്കിയ നേതാവാണ് രാഹുൽ ഗാന്ധി. ഈയിടെയാണ് അദ്ദേഹത്തെ മോദി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഗുജറാത്ത് ഹൈ കോടതി ശിക്ഷിച്ചത്.
Discussion about this post