അമേഠി : 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തികേന്ദ്രമായ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി വരുമെന്ന പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശിൻ്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു.
ജയറാം രമേശ് തൻ്റെ വെല്ലുവിളി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അഖിലേഷ് യാദവിൻ്റെയും മായാവതിയുടെയും പിന്തുണയില്ലാതെ അമേഠിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാണെന്നും ഇറാനി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധി അമേഠിയിൽ തിരിച്ചെത്തണമെന്ന് അമേഠിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്, അമേഠിയിലെ ജനങ്ങൾ തങ്ങളുടെ സഹോദരനും മകനുമായ രാഹുൽ ഗാന്ധി തങ്ങളിലേയ്ക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയും സിഇസിയുമാണ് എടുക്കേണ്ടതെന്നും ജയറാം രമേശ് പറഞ്ഞു.
ഇതിനെ സ്വാഗതം ചെയ്ത സ്‌മൃതി ഇറാനി, രാഹുൽ ഗാന്ധി വരുന്നതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു എന്ന് വ്യക്തമാക്കി
“ബിജെപിയുടെ ഒരു സാധാരണ പ്രവർത്തക എന്ന നിലയിൽ ഞാൻ ഈ വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നു. ജയറാം രമേഷ് ഇത് പ്രഖ്യാപിച്ചതിനാൽ, ഇന്ന് ഞങ്ങൾ എല്ലാവരും, അമേഠി പ്രവർത്തകർ ഇത് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ സംവിധാനങ്ങൾ വഴി ഇത് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കും,” ഇറാനി പറഞ്ഞു.
Discussion about this post