ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നരിമാന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാലി എസ് നരിമാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.
ഏറ്റവും മികച്ച നിയമജ്ഞനായിരുന്നു ഫാലി എസ് നരിമാൻ. സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. ഫാലി എസ് നരിമാന്റെ അപ്രതീക്ഷിത വിയോഗം തന്നിൽ അതിയായ വേദനയയുളവാക്കി. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു ഫാലി എസ് നരിമാൻ അന്തരിച്ചത്. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു.
സുപ്രീം കോടതി മുൻ ജഡ്ജി റോഹിംഗ്ടൺ നരിമാൻ മകനാണ്.
Discussion about this post