കൊൽക്കത്ത : അമ്മയുടെയും പെൺസുഹൃത്തിന്റെയും സ്വവർഗാനുരാഗ ബന്ധത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ പേരിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. പശ്ചിമബംഗങ്ങളിലെ ഹൂഗ്ലിയിലാണ് സംഭവം. സുഹൃത്തിന്റെ സഹായത്തോടെ അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. എട്ടുവയസ്സുകാരനായ സ്നേഹാംശു ശർമ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ശാന്ത ശർമയെയും സുഹൃത്തായ ഇസ്രത്ത് പർവ്വീണിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ശാന്ത ശർമ്മ വിവാഹത്തിന് മുമ്പ് ഇസ്രത്ത് പർവീണു
മായി അടുപ്പത്തിലായിരുന്നു. അടുത്തിടെയാണ് ഇവരുടെ 8 വയസ്സുള്ള മകൻ അമ്മയും പെൺസുഹൃത്തും തമ്മിലുള്ള സ്വവർഗാനുരാഗ ബന്ധം കണ്ടെത്തിയത്. തങ്ങളുടെ രഹസ്യം കുട്ടി മറ്റുള്ളവരോട് വെളിപ്പെടുത്തുമെന്ന് ഭയം തോന്നിയതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശാന്ത ശർമ്മ യും സുഹൃത്ത് ഇസ്രത്ത് പർവീണും ലെസ്ബിയൻ ആണെന്ന് കണ്ടെത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ വാട്ടർ വർക്ക്‌സ് ഏരിയ സ്വദേശിയാണ് ഇസ്രത്ത് പർവീൺ. ശാന്ത ശർമ്മയുടെ വിവാഹത്തിന് മുമ്പ് തന്നെ ഇവർ തമ്മിൽ ബന്ധം ഉണ്ടായിരുന്നു. യുവതിയുടെ ഭർത്താവിനും ഇക്കാര്യം അറിയാമായിരുന്നെന്നും പോലീസ് വ്യക്തമാക്കി.








