കൊച്ചി: ഷുക്കൂര്‍ വധകേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. നേരത്തെ സി.പി.എം നേതാക്കളായ പി.ജയരാജന്, ടി.വി രാജേഷ് എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ വിചാരണ സ്റ്റേ ചെയ്തിരുന്നു.
2013 ഏപ്രിലിലാണ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്റ്റേ നീക്കിയ കോടതി, വിചാരണ തുടരാമെന്നും നിര്‍ദ്ദേശിച്ചു. 2012 ഫെബ്രുവരി 20 നാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
അരിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ പി.ജയരാജന്, ടി.വി.രാജേഷ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതിന് പ്രതികാരം എന്ന നിലയിലാണ് വീട് വളഞ്ഞ് ഷുക്കൂറിലെ കൊലപ്പെടുത്തിയത്. ലീഗ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജയരാജനും ടി.വി.രാജേഷും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് ആരോപണം.
2012 ഓഗസ്റ്റ് ഒന്നിന് ജയരാജന് അറസ്റ്റിലായി. 28 ദിവസത്തിനു ശേഷം ജയരാജന് ജാമ്യം ലഭിച്ചു. ജയരാജനും രാജേഷും ഗൂഡാലോചന നടത്തുന്നത് കണ്ടുവെന്ന് മൊഴി കൊടുത്ത സാക്ഷികളായ പി.പി.അബു, മുഹമ്മദ് സാബിര്‍ എന്നിവര്‍ പിന്നീട് മൊഴിമാറ്റിയിരുന്നു.
Discussion about this post