തിരുവനന്തപുരം: ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു. വർക്കല വെറ്റക്കട ബീച്ചിൽ നീന്തുന്നത് കണ്ട സർഫിങ് സംഘമാണ് സ്ത്രീയെ കരയിലേക്ക് എത്തിച്ചത്. എന്നാല്‍, വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിക്കുകയായിരുന്നു.
ഇവരുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം.
റഷ്യൻ സ്വദേശിനിയാണ് മരിച്ച സ്ത്രീ. സ്ത്രീക്ക് 35നും 40നും ഇടയില്‍ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post