കോട്ടയം: പാല ഉഴവൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. വലവൂർ സ്വദേശി രാജൻ, ഭാര്യ സീത എന്നിവരാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
വലവൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ദമ്പതികൾ. ഇതിനിടെ ഉഴവൂർ ഭാഗത്ത് നിന്നും പാലായിലേക്ക് വരികയായിരുന്ന കെഎസ്ആർടിസ് ഇടിയ്ക്കുകയായിരുന്നു. ബൈക്ക് ബസിന്റെ ടയറിനടിയിൽ കുടുങ്ങി. തുടർന്ന് 15 മീറ്ററോളം ബൈക്കുമായി മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിർത്തിയത്.
അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.












