ന്യൂഡെൽഹി: ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയൻ്റെ വിദേശനയത്തിൻ്റെ ആണിക്കല്ലായിരിക്കണം എന്നാവശ്യപ്പെട്ട് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. വ്യത്യസ്ത താല്പര്യങ്ങൾ വച്ച് പുലർത്തുന്ന രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒരു സമവായ നിർമ്മാതാവായും വർദ്ധിച്ചുവരുന്ന ധ്രുവീകരിക്കപ്പെട്ട ലോകത്ത് യുക്തിയുടെ ശബ്ദമായും ഇന്ത്യ നിലകൊള്ളുന്നതാണ് ഇതിനു കാരണമായി ഗ്രീക്ക് പ്രസിഡന്റ് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മറ്റ് ആഗോള നേതാക്കളും നയതന്ത്രജ്ഞരും ഉൾപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് മിത്സോതാകിസ് തൻ്റെ രാജ്യവും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തിന് വേണ്ടി വാദിക്കുകയുണ്ടായി
മെഡിറ്ററേനിയൻ കടലിനും ഇന്തോ-പസഫിക്കിനും ഇടയിൽ വളരെ സവിശേഷമായ സ്ഥാനമലങ്കരിക്കുന്ന ഗ്രീസിന് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലൂടെ (IMEC) ഇന്ത്യയുടെ “യൂറോപ്പിലേക്കുള്ള സ്വാഭാവിക വാതിൽപ്പടി” ആയി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.









