ലാ പരാഗ്വ: തെക്കൻ വെനസ്വേലയിലെ വനമേഖലയിൽ അനധികൃത സ്വർണ ഖനി തകർന്ന് ഇരുപതോളം പേർ മരിച്ചു. നിരവധിയാളുകൾ ഖനിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.
ബൊളിവർ സംസ്ഥാനത്തെ ബുല്ല ലോക്ക ഖനിയിലാണ് അപകടമുണ്ടായത്.200 ഓളം പേർ ഖനിയിൽ ജോലി ചെയ്തിരുന്നതായാണ് സൂചന. പരിക്കേറ്റവരെ സിയുഡാഡ് ബൊളിവാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബൊളിവർ സ്റ്റേറ്റ് സിറ്റിസൺ സെക്യൂരിറ്റി സെക്രട്ടറി എഡ്ഗർ കോളിന റെയ്സ് പറഞ്ഞു.
ലാ പരാഗ്വയിൽ നിന്നും എട്ടുമണിക്കൂർ ബോട്ടിൽ യാത്ര ചെയ്താലേ അപകടം നടന്ന സ്വർണഖനിയില്‍ എത്താൻ സാധിക്കുകയുള്ളൂ. ലാ പരാഗ്വയിൽ നിന്നുമെത്തിയ ഒരു ബോട്ടിൽ 23 മൃതദേഹങ്ങളുണ്ടായിരുന്നുവെന്ന് അംഗോസ്തുറ മുനിസിപ്പാലിറ്റി മേയർ യോർഗി ആർസിനിഗ മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതോടെയാണ് മരണസംഖ്യ പുറത്തറിഞ്ഞത്.












Discussion about this post