ലക്നൗ – ഉത്തർപ്രദേശിനെയും അവിടെയുള്ള യുവാക്കളെയും അപമാനിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി കേന്ദ്ര മന്ത്രിയും രാഹുൽ ഗാന്ധിയുടെ മുൻ മണ്ഡലമായ അമേത്തിയിലെ ഇപ്പോഴത്തെ ജന പ്രതിനിധിയുമായ സ്‌മൃതി ഇറാനി. ഉത്തർപ്രദേശിൽ പര്യടനം നടത്തിയപ്പോൾ ഞാൻ കണ്ടത് മുഴുവൻ കല്ല് കുടിച്ച് തെരുവിൽ കിടന്നുറങ്ങുന്ന യുവാക്കളെയും ലക്ക് കേട്ട് നൃത്തം ചെയ്യുന്നവരെയും ആണെന്നാണ് ഒരു പൊതു സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു സ്‌മൃതി ഇറാനി
ഉത്തർ പ്രദേശിലെ ജനങ്ങൾക്കെതിരെ എത്രമാത്രം വിഷമാണ് രാഹുൽ ഗാന്ധിയുടെ മനസിലുള്ളത് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസിൻ്റെ ഭാവി അന്ധകാരത്തിലാണ് എന്ന് ഉറപ്പായിരിക്കുകയാണ്, എന്നാൽ ഉത്തർപ്രദേശിൻ്റെ ഭാവി വികസനത്തിലേക്ക് നീങ്ങുകയാണ്. മകനെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞില്ല, എന്നാൽ ഏറ്റവും ചുരുങ്ങിയത് ഇത്തരം വിഷം നിറഞ്ഞ അഭിപ്രായം പറയരുതെന്നെങ്കിലും അയാളോട് പറയണമെന്നാണ് സോണിയാ ഗാന്ധിക്കുള്ള എൻ്റെ ഉപദേശമെന്നും ഇറാനി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിക്കുകയും രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
“ഇന്ത്യൻ സംസ്കാരത്തെ ലോകത്തിന് മുന്നിൽ എത്തിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ കേൾക്കുന്നത് സങ്കടകരമാണ്. നമ്മുടെ സംസ്കാരം പൊതു മദ്യപാനം അനുവദിക്കുന്നില്ല. എൻ്റെ കുടുംബത്തിൽ ആരും പരസ്യമായി മദ്യപിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാം, പക്ഷേ രാഹുൽ ഗാന്ധിക്ക് അങ്ങനെ പറയാൻ കഴിയുമോ? അത്തരം പരാമർശങ്ങൾക്ക് അദ്ദേഹം മാപ്പ് പറയണം, ദിനേശ് പ്രതാപ് സിംഗ് പറഞ്ഞു
Discussion about this post