കണ്ണൂർ: എല്ലാത്തിനും കേന്ദ്രത്തെ പഴി പറഞ്ഞ് നിഷ്ക്രിയാവസ്ഥയിൽ ഇരിക്കുന്ന കേരളം സർക്കാരിനെയും വനം വകുപ്പിനെയും നിശിതമായി വിമർശിച്ച തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് ഫാദർ ജോസഫ് പാംപ്ലാനി. എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാർ ചെയ്യണം എന്നാണിവർ പറയുന്നത്, പിന്നെ എന്തിനാണ് ഒരു വെള്ളാനയായി വനം വകുപ്പിനെ ഇങ്ങനെ നിലനിർത്തുന്നതെന്നും പാംപ്ലാനി ചോദിച്ചു. മന്ത്രിമാരോട് സംസാരിക്കുന്നതിനേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു
സർവതിനും കേന്ദ്രത്തെ പഴിക്കുന്ന ഇടതു പക്ഷ സർക്കാരിന് കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി ഇപ്പോൾ എല്ലാവരുടെയും കയ്യിലുണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ഇല്ലാതാക്കാൻ പ്രധാന വനംവകുപ്പ് വാര്ഡന് ഉത്തരവിടാം എന്നാണ് അത്. എന്നാൽ കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി വന്നിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടിയെടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമം മാറ്റി മനുഷ്യ സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും 1972 ലെ നിയമം കർഷകർക്കുള്ള മരണ വാറന്റ് ആണെന്നും ബിഷപ് പാംപ്ലാനി പറഞ്ഞു. പൗരനെ ജീവിക്കാൻ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Discussion about this post