മുംബൈ: സെല്ഫിയെടുക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍ 15 കേന്ദ്രങ്ങളില്‍ പോലീസ് സെല്‍ഫിക്ക് വിലക്കേര്‍പ്പെടുത്തും. കഴിഞ്ഞ ശനിയാഴ്ച സെല്‍ഫിയെടുക്കുമ്പോള്‍ കോളജ് വിദ്യാര്‍ഥിനി ബാന്ദ്രാ തീരത്തു കടലില്‍ വീഴുകയും രക്ഷാശ്രമത്തിനിടെ യുവാവ് മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണു നടപടി.
ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കുന്നതിനാണ് വിലക്ക്. കുട്ടികളും യുവാക്കളുമടക്കം കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഇടങ്ങളാണിവ. അപകടസാധ്യതയേറിയ കടലിടുക്കുകളും ബീച്ചുകളും കോട്ടകളും സെല്‍ഫിയെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പട്ടികയില്‍പ്പെടും.
.ലോക്കല്‍ ട്രെയിനുകളിലും ഷോപ്പിങ് മാളുകളിലും സെല്‍ഫിക്ക് നിരോധനം വേണമെന്ന ആവശ്യവുമുയര്ന്നിട്ടുണ്ട.
Discussion about this post