Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇംഗ്ലണ്ടിനെതിരെ മിന്നുന്ന അരങ്ങേറ്റം ; പ്രതിസന്ധികളിൽ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

by Brave India Desk
Feb 23, 2024, 12:44 pm IST
in Cricket, India
Share on FacebookTweetWhatsAppTelegram

അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ച്ച വച്ചിരിക്കുകയാണ് ഇന്ത്യയുടെ പേസർ ആകാശ് ദീപ്. ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ ശരവേഗത്തിൽ പിഴുതെറിഞ്ഞാണ് ആകാശ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കം തന്നെ കളറാക്കിയത്. ക്രിക്കറ്റ് എന്ന തന്റെ ലക്ഷ്യത്തിലേക്കെത്താൻ നിരവധി കടമ്പകളെ മറികടന്നാണ് ഈ യുവാവ് അമ്മയുടെ മുന്നിൽ വെച്ച് തന്നെ ടെസ്റ്റ് ക്യാപ് അണിഞ്ഞത്. ബീഹാർ സസാരാം സ്വദേശിയാണ് ആകാശ് ദീപ്.

ക്രിക്കറ്റ് കളിക്കുന്നതിൽ പിതാവിന് താൽപര്യമുണ്ടായിരുന്നില്ല. ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന ആകാശിന്റെ യാത്രയിലേക്കുള്ള ആദ്യ കടമ്പ തന്റെ പിതാവിനെ സമ്മതിപ്പിക്കുക എന്നതു തന്നെയായിരുന്നു. എന്നാൽ, ഇതിൽ പരാജയപ്പെട്ടതോടെ, ജോലി കണ്ടെത്താനെന്ന വ്യാജേനെ ദുർഗാപൂരിലേക്ക് തിരിച്ചു. അവിടെ വച്ച് ക്രിക്കറ്റ് എന്നത് ആകാശിന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് അവന്റെ അമ്മാവൻ തിരിച്ചറിഞ്ഞു. അദ്ദേഹമാണ് ആകാശിന് പിന്നീട് ക്രിക്കറ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള പിന്തുണ നൽകിയത്. അമ്മാവന്റെ പിന്തുണയോടെ അവിടെയുള്ള ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു.

Stories you may like

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

എന്നാൽ, ജീവിതത്തിലെ പ്രതിസന്ധികൾ വീണ്ടും ആകാശിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന പിതാവിന്റെ മരണം ആകാശിന് വലിയൊരു തിരിച്ചടിയായി. ആ മരണത്തിന്റെ ആഘാതത്തിൽ നിന്നും മോചനം നേടുന്നതിന് മുൻപ് തന്നെ, സഹോദരന്റെ മരണവും ആകാശിനെ തളർത്തി. പിതാവിന്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷമായിരുന്നു സഹോദരന്റെ മരണവും. ഇതോടെ സാമ്പത്തികമായി ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. കുടുംബം പുലർത്തേണ്ടതും അമ്മയെ നോക്കേണ്ടതും ഉൾപ്പെടെയുള്ള ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നതോടെ മൂന്ന് വർഷത്തോളം കളിയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.

എങ്കിലും ക്രിക്കറ്റ് സ്വപ്നങ്ങൾ വേണ്ടെന്ന് വയ്ക്കാൻ കഴിയുന്ന ഒന്നല്ലെന്ന് ഈ കാലഘട്ടത്തിൽ ആകാശ് തിരിച്ചറിഞ്ഞിരുന്നു. ദുർഗാപൂരിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പിന്നീട് അവിടെ നിന്നും കൊൽക്കത്തയിലേക്ക് തിരിച്ചു. അവിടെ ഒരു കൊച്ചു മുറി വാടകയ്ക്കെടുത്തു ബന്ധുവിനൊപ്പം താമസിച്ചു. തുടർന്നുണ്ടായത് ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് താരത്തിന്റെ ഉയർച്ചയായിരുന്നു. ബംഗാൾ അണ്ടർ 23 ടീമിൽ എത്തി. അവിടെ നിന്നും രഞ്ജി ട്രോഫി അരങ്ങേറ്റം. പിന്നാലെ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെ കളിക്കാരനായി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി 29 മത്സരങ്ങൾ കളിച്ച താരം 103 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യൻ പേസ് അറ്റാക്കിന്റെ കുന്തമുനയായ മുഹമ്മദ് ഷമിയെ കാണാൻ കഴിഞ്ഞതാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് ആകാശ് പറയുന്നു. പരിക്കിനെ അതിജീവിക്കാനും കൂടുതൽ കൃത്യതയോടെ പന്തെറിയാനും താൻ സ്വീകരിച്ച മാർഗങ്ങളെപ്പറ്റി ഷമി ആകാശിനോട് വിശദീകരിച്ചു. ഈ ഉപദേശങ്ങളാണ് തനിക്ക് ഏറെ സഹായകമായതെന്നും ആകാശ് പറയുന്നു.

കുട്ടിക്കാലത്ത് ആകാശിനൊപ്പം കളിക്കാൻ സുഹൃത്തുക്കളെ അവരുടെ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല. പഠനം പെരുവഴിയിലാവുമെന്നും ക്രിക്കറ്റ് കൊണ്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളും ഇച്ഛാശക്തി കൊണ്ട് തരണം ചെയ്ത് ആകാശ് രാജ്യത്തിന്റെ താരമാവുകയാണ്. അതും അരങ്ങേറ്റത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുതുകൊണ്ട്..

Tags: cricketindia cricketlife storyAkash Deep
Share1TweetSendShare

Latest stories from this section

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies