പത്തനംതിട്ട: ഏഴാംക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയ 42കാരൻ അറസ്റ്റിൽ. മീൻകുഴി സ്വദേശി ബിനുവാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ ബന്ധുവാണ് ബിനു.
മാസങ്ങളായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച വരികയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയായിരുന്നു പീഡനം. ബന്ധം മുതലെടുത്ത് ആരുമില്ലാത്ത നേരങ്ങളിൽ വീട്ടിലെത്തുന്ന ബിനു പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയിരുന്നു. അപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ബിനുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.












