വയനാട്: സുൽത്താൻബത്തേരിയിൽ പോലീസ് വാഹനം സ്‌കൂട്ടറിൽ ഇടിച്ച് അപകടം. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് നാലോടെയാണ് അപകടം സംഭവിച്ചത്. പോലീസ് ഡ്രൈവർ ഇറങ്ങിയോടി.
ബാരിക്കേഡുകൾ കൊണ്ട് പോകാനായി വന്ന പോലീസ് ലോറിയാണ് അപകടത്തിൽ പെട്ടത്. വാഴക്കാട് പുൽപ്പറമ്പിൻ ജാസിദ്, ഭാര്യ ഷാഹിന, മകൻ ജുവാൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.












