നമ്മുടെ ആരോഗ്യത്തിൽ വലിയൊരു പങ്ക് നിർവഹിക്കുന്നത് നമ്മുടെ ഭക്ഷണങ്ങളാണ്. ഏത് തരത്തിലുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കുന്നത് എന്നതിനനുസരിച്ചാണ് നമ്മുടെ ആരോഗ്യവും. വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ, ഇത്തത്തിൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്.
നമ്മുടെ ആരോഗ്യത്തിന് പച്ചക്കറികൾ കൂടിയേ തീരു എന്നതിൽ സംശയമില്ല. കാരണം, ധാരാളം ധാതുക്കളാലും വൈറ്റമിനുകളാലും സമ്പന്നമാണ് പച്ചക്കറികൾ. എന്നാൽ, പച്ചക്കറികൾ മാത്രം കഴിക്കുന്നവർക്ക് ശരീരത്തിലേക്ക് ആവശ്യമായ കലോറി കിട്ടണമെന്നില്ല. കലോറി കുറവായാൽ അത് നമ്മുടെ എനർജിയെ സാരമായി ബാധിക്കും. അതിനാൽ ശരീരത്തിന് ആവശ്യമായ കലോറി കിട്ടുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.
സസ്യാഹാരം മാത്രം കഴിക്കുന്നവർ നേരിട്ടേക്കാവുന്ന മറ്റൊരു പ്രശ്‌നമാണ് പ്രോട്ടീൻ കുറവ്. മാംസാഹാരമാണ് പ്രോട്ടീന്റെ പ്രധാന സ്രോതസുകൾ. സസ്യാഹാരം മാത്രം കഴിക്കുന്നവരിൽ അതുകൊണ്ട് തന്നെ മതിയായ പ്രോട്ടീൻ ലഭിക്കാതെ വരുന്നു. എന്നാൽ, പ്രോട്ടീൻ കൊണ്ട് സമ്പന്നമായ സസ്യാഹാരങ്ങളും ഉണ്ട്. അവ മനസിലാക്കി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വെജിറ്റേറിയൻ ഭക്ഷണം കൂടുതലായി കഴിക്കുമ്പോൾ കൂടുതൽ അളവിൽ ഫൈബർ ശരീരത്തിലെത്തും. ഇത് ഗ്യാസ് പ്രശ്‌നങ്ങൾ ഉൾപ്പെടെ പിടികൂടാൻ കാരണമാകുന്നു. ഇത് ശ്രദ്ധിച്ചു വേണം സസ്യാഹാരികൾ ഭക്ഷണം കഴിക്കാൻ.
സസ്യാഹാരങ്ങൾ പോഷകസമ്പന്നമാണെങ്കിലും വിറ്റാമിന്‍ ബി, അയേൺ, സിങ്ക്, കാത്സ്യം, എന്നിങ്ങനെയുളള പോഷകങ്ങൾ ഇവയിൽ ഉണ്ടാകാറില്ല. ശരീരത്തിൽ ഈ പോഷകങ്ങളുടെ കുറവ് ആരോഗ്യത്തെ സാരമായി ബാധിക്കാം. അതിനാൽ, ഈ പോഷകങ്ങൾ കൂടിയുള്ള വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.












