ന്യൂയോർക്ക് : ആഗോളതലത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ പെയ്മെന്റ് പ്ലാറ്റ്ഫോം ആയാണ് ഗൂഗിൾ പേ അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവും അധികം ഡിജിറ്റൽ ട്രാൻസാക്ഷനുകൾ നടക്കുന്നതും ഗൂഗിൾ പേയിലാണ്. എന്നാൽ ഇപ്പോൾ ചില രാജ്യങ്ങളിൽ ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുകയാണ്.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഇനിമുതൽ ഗൂഗിൾ പേ ലഭ്യമാകില്ല. ജൂൺ നാലാം തീയതിക്ക് ശേഷം അമേരിക്കയിൽ അടക്കം ഗൂഗിൾ പേ സേവനം നിർത്തലാക്കുകയാണെന്ന് കമ്പനി അറിയിച്ചു. അമേരിക്കയിൽ ഗൂഗിൾ പേയെക്കാൾ കൂടുതൽ ഉപയോക്താക്കൾ ഉള്ളത് ഗൂഗിൾ വാലറ്റിനാണ്. അതിനാൽ തന്നെ ഗൂഗിൾ പേ ഉപയോഗിക്കുന്ന ഉപയോക്താക്കളും ഇനിമുതൽ ഗൂഗിൾ വാലറ്റിലേക്ക് മാറണമെന്നാണ് കമ്പനി അറിയിക്കുന്നത്.
ഗൂഗിൾ പേ ആപ്പിന്റെ സേവനങ്ങൾക്ക് സമാനമാണ് ഗൂഗിൾ വാലറ്റിന്റെയും സേവനങ്ങൾ. അതിനാൽ തന്നെ ജൂണിന് ശേഷം ഗൂഗിൾ പേ സേവനങ്ങൾ അവസാനിപ്പിച്ചാലും നിലവിലുള്ള ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നതല്ല. അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സേവനങ്ങൾ അവസാനിപ്പിക്കുമെങ്കിലും ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും എന്നും ഗൂഗിൾ പേ അറിയിച്ചു.
Discussion about this post