പത്തനംതിട്ട: പെട്രോൾ നിറച്ച കുപ്പിയുമായി 110 കെവി ടവറിന് മേൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനൈ അഗ്നിശമന സേന താഴെയെത്തിച്ചു. യുവാവിന്റെ ആവശ്യം നടത്തി കൊടുത്തതോടെയാണ് മണിക്കൂറുകളുടെ ആശങ്കകൾക്ക് ഒടുവിൽ ഇയാളെ താഴെയിറക്കാൻ സാധിച്ചത്. മാലക്കോട് പറക്കാട് വീട്ടിൽ രതീഷ് ദിവാകരനാണ് (39) ആത്മഹത്യാ ഭീഷണി മുഴക്കിയത്.
സ്നേഹിച്ച പെൺകുട്ടിയെ താഴെ എത്തിച്ചാൽ മാത്രമേ ടവറൽ നിന്നും ഇറങ്ങൂ എന്നായിരുന്നു യുവാവിന്റെ തീരുമാനം. ഒടുവിൽ പോലീസ് രതീഷ് പറഞ്ഞ പെൺകുട്ടിയെ കണ്ടുപിടിച്ച് എത്തിക്കുകയായിരുന്നു. ഇതോടെയാണ് രതീഷ് താഴെ ഇറങ്ങാൻ സമ്മതിച്ചത്.
വെള്ളിയാഴ്ച്ച 9.30 ഓടെയാണ് രതീഷ് ടവറിൽ കയറിയത്. നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച്ച പുലർച്ചെയോടെയാണ് ഇയാളെ താഴെ ഇറക്കാൻ സാധിച്ചത്.
Discussion about this post