ജമ്മു കശ്മീർ : നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീരിലെ മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സെയ്ദ് മുഹമ്മദ് റഫീഖ് ഷാ വെള്ളിയാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയാണ് ഷായെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
കഴിഞ്ഞ മാസങ്ങളിൽ കത്വ ജില്ലാ പ്രസിഡൻ്റ് സഞ്ജീവ് ഖജൂരിയ ഉൾപ്പെടെ നാഷണൽ കോൺഫറൻസിൻ്റെ നിരവധി പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. നിരവധി അനുഭാവികളും ജില്ലാ ഭാരവാഹികളും കഴിഞ്ഞ മാസമാണ് നാഷണൽ കോൺഫറൻസിൽ നിന്ന് ബിജെപിയിലേക്ക് മാറിയത്. ഈ മാസം ആദ്യം ജമ്മുവിലെ ബിജെപി ആസ്ഥാനത്ത് വച്ച് മുൻ മന്ത്രി മുഷ്താഖ് ബുഖാരിയും ബിജെപിയിൽചേർന്ന വാർത്ത ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കാശ്മീരിൽ വച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയിൽ ജമ്മുവിലെ പ്രതിപക്ഷ പാർട്ടികളിലെ അനവധി പ്രമുഖരാണ് പങ്കെടുത്തത്, പി ഡി പി യുടെ മുൻ ഉപമുഖ്യമന്ത്രിയും സ്ഥാപക നേതാവുമായ മുസഫ്ഫർ ബൈഗ് പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും പ്രവർത്തനങ്ങളെയും പ്രശംസിച്ചു സംസാരിക്കുകയും ചെയ്തത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു
Discussion about this post