മുംബൈ : നടി ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് ആറു വർഷമാകുന്നു. 2018 ഫെബ്രുവരി 24 ന് ആയിരുന്നു ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച് ബോധരഹിതയായി ബാത്ത്ടബ്ബിൽ വീണ് ശ്രീദേവി മരണപ്പെടുന്നത്. ബോളിവുഡിനെയും ദക്ഷിണേന്ത്യയെയും ഒരുപോലെ അതിശയിപ്പിച്ച ശ്രീദേവി ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ആയാണ് പരക്കെ അറിയപ്പെടാറുള്ളത്. തന്റെ നീണ്ട കരിയറിൽ 300 ലേറെ സിനിമകളിൽ ശ്രീദേവി അഭിനയിച്ചു.
അമ്മയുടെ ചരമവാർഷിക ദിനത്തിൽ ശ്രീദേവിയുടെ ഇളയ മകൾ ഖുഷി കപൂർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വികാരാധീനമായ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീദേവിയും മക്കളായ ജാൻവിയും ഖുഷിയും ഒന്നിച്ചുള്ള ഒരു പഴയകാല ചിത്രമാണ് ഖുഷി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ശ്രീദേവിയെ അനുസ്മരിച്ചു നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ ഒത്തുകൂടിയത്.
1963-ൽ കണ്ഠൻ കരുണൈ എന്ന തമിഴ് സിനിമയിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തേക്ക് എത്തുന്നത്. വെറും നാല് വയസ്സ് മാത്രമായിരുന്നു ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശ്രീദേവിയുടെ പ്രായം. പിന്നീട് ബാലതാരമായി നിരവധി സിനിമകളിൽ ശ്രീദേവി വേഷമിട്ടു. 1975 മുതലാണ് ശ്രീദേവി നായിക വേഷങ്ങളിലേക്ക് എത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലായി 300 ലേറെ സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.









Discussion about this post