എറണാകുളം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ബിസിനസ് വാല്യൂ ഡേയ്‌സ് തിങ്കളാഴ്ച്ച ആരംഭിക്കും. മാർച്ച് ഒന്ന് വരെയാണ് ഓഫർ കാലം. 40 മുതൽ 75 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.
കംപ്യൂട്ടർ, ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങൾക്ക് 40 മുതൽ 75 ശതമാനം വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുക്കള ഉൽപന്നങ്ങൾക്ക് 40 മുതൽ 70 ശതമാനം, ഓഫീസ് – ഹോം ഇംപ്രൂവ്‌മെന്റ് ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും 50 മുതൽ 70% എന്നിങ്ങനെയാണ് ഓഫറുകൾ നൽകുക.
ഇതിന് പുറമേ, വിവിധ വിഭാഗങ്ങളിലെ പ്രി-പെയ്ഡ് ഓഫറുകളിൽ 5000 രൂപ വരെ അഡീഷണൽ ക്യാഷ്ബാക്ക് പ്രയോജനപ്പടുത്താനും അവസരമുണ്ടാകും. അർഹരായവർക്ക് ഇൻസ്റ്റന്റ് 30-ദിന പലിശ രഹിത വായ്പയും പ്രയോജനപ്പെടുത്താനാകും. ആമസോൺ ബിസിനസ് അക്കൗണ്ട് ഉണ്ടാക്കുന്നതിന് വേേു:െ//യൗശെില.ൈമാമ്വീി.ശി സന്ദർശിച്ചു ബിസിനസ് വാല്യു ഡേയ്‌സ് കാലയളവിൽ ആനുകൂല്യങ്ങൾ നേടാനാകും.
Discussion about this post