പത്തനംതിട്ട : തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ബസ്സിൽ നിന്നുമുള്ള ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാക്കൾ തൃശ്ശൂർ സ്വദേശികളാണെന്നാണ് സൂചന. ബസ്സിലെ സിസിടിവിയിൽ രണ്ട് യുവാക്കളുടെ ചിത്രങ്ങളാണ് പതിഞ്ഞിട്ടുള്ളത്. ഈ യുവാക്കളുടെ ഫോൺ പോലീസ് ട്രേസ് ചെയ്യുന്നുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ പോലീസിനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്തനംതിട്ട തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായത്. സ്കൂളിൽ പരീക്ഷയ്ക്കായി പോയ പെൺകുട്ടി പിന്നീട് വീട്ടിലേക്ക് തിരികെ വന്നിരുന്നില്ല. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടി യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച ശേഷം യുവാക്കൾക്കൊപ്പം ബസ്സിൽ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന യുവാക്കളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുള്ളത്.
Discussion about this post