രാജ്കോട്ട്: 5 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകൾ രാജ്യത്തിന് സമർപ്പിച്ച വേളയിൽ നെഹ്‌റു കുടുംബത്തിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയെ പരാമർശിച്ച് നരേന്ദ്ര മോദി. കോൺഗ്രസ് രാജ കുടുംബം റായ്ബറേലിയിൽ രാഷ്‌ട്രീയം കളിച്ചപ്പോൾ അവിടത്തെ ജനങ്ങൾക്ക് വേണ്ടി പ്രവൃത്തിച്ചത് മുഴുവൻ ഞങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ നിയോജക മണ്ഡലങ്ങളിൽ മുഴുവൻ ബി ജെ പി വിജയിച്ചത്, ഇത്തവണ റായ്ബറേലി ബി ജെ പി ക്കൊപ്പമാണെന്ന സൂചനയാണ് നൽകുന്നത്. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് റായ്ബറേലിയിലെ ബി ജെ പി ജയത്തിലേക്കുള്ള ചുവടു വയ്പ്പയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്
“ഞാൻ റായ്ബറേലിക്ക് എയിംസ് വാഗ്ദാനം ചെയ്തു, ഇന്ന് ആ വാഗ്ദാനം നിറവേറ്റി . അഞ്ച് വർഷം മുമ്പ് ഞാൻ അതിന് തറക്കല്ലിട്ടു, ഇന്ന് ഞാൻ അത് ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ വിനീത സേവകൻ നിങ്ങൾക്ക് തന്ന തൻ്റെ ഉറപ്പ് നിറവേറ്റി,” മോദി പറഞ്ഞു.
സോണിയ ഗാന്ധി തുടർച്ചയായി നാല് തവണ പ്രതിനിധീകരിച്ച കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ റായ്ബറേലിയെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തൻ്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പരാമർശിച്ചത് വലിയ പ്രാധാന്യമർഹിക്കുന്ന കാര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത് . ഈ വർഷം ആരോഗ്യപരമായ കാരണങ്ങളാൽ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനാൽ റായ്ബറേലിയിൽ നിന്നും മത്സരിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട് . സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ധാരണയിൽ റായ്ബറേലി വേണം എന്ന് കോൺഗ്രസ് നിർബന്ധം പിടിച്ചത് , പ്രിയങ്ക ഗാന്ധി വദ്ര ഈ സീറ്റിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാനാണെന്നാണ് കരുതപ്പെടുന്നത്
എന്നാൽ മുൻകാലങ്ങളെ പോലെ കോൺഗ്രസിന് കാര്യങ്ങൾ ഇത്തവണ എളുപ്പമായിരിക്കില്ല. 2022-ൽ എല്ലാ നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസിന് ഇവിടെ നഷ്ടമായതോടെ കോൺഗ്രസിൻ്റെ പിടി അയഞ്ഞിരിക്കുകയാണ് റായ്ബറേലിയിലെ എന്നത് പകൽ പോലെ വ്യക്തമാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അമേത്തി സ്‌മൃതി ഇറാനി പിടിച്ചെടുത്തതിന് സമാനമായ ഒരു നീക്കമാണ് ബി ജെ പി റായ്ബറേലിയിലെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ എയിംസ് പ്രഖ്യാപനത്തോടെ റായ്ബറേലിയിലേക്കുള്ള അങ്കം ബി ജെ പി കുറിച്ചു കഴിഞ്ഞു എന്ന് വ്യക്തമായിരിക്കുകയാണ്
Discussion about this post