തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എൻകെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഉറപ്പായും നടക്കുമെന്നായിരുന്നു പ്രേമചന്ദ്രൻ പറഞ്ഞത്. കുണ്ടറ പള്ളിമുക്ക് റെയിൽ വേ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
പദ്ധതികൾ ഉദ്ഘാടന പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഒരു കാര്യം ഉറപ്പാണ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർവഹണവും പൂർത്തീകരണവും എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി നിരീക്ഷിക്കും. അപ്പോൾ ഈ പദ്ധതികൾ തീർച്ചയായും നടക്കുമെന്നതിൽ സംശയമില്ല. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല പദ്ധതി നടക്കുമെന്നത് ഉറപ്പാണ്. മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചൈയ്യുന്നത് അനുഗ്രഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
നേരത്തെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ ഇടതു നേതാക്കൾ വിമർശനവുമായി എത്തിയിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടേത് രാഷ്ട്രീയമായ വിരുന്നായിരുന്നില്ലെന്നും രാഷ്ട്രീയപരമായി ഒരു കാര്യവും അദ്ദേഹം പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് സിപിഎം വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post