മുംബൈ : മഹാരാഷ്ട്രയിൽ മാറാത്ത സംവരണത്തിനായി നിരാഹാര സമരം നടത്തിവന്നിരുന്ന മറാത്ത സംവരണ പ്രവർത്തകൻ മനോജ് ജരാങ്കെ 17 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര സർക്കാർ മറാത്ത വിവാഹത്തിന് 10% സംവരണം നൽകി കഴിഞ്ഞിട്ടും കഴിഞ്ഞ ദിവസങ്ങളിൽ സമരം തുടരുകയായിരുന്നു ജരാങ്കെ. എന്നാൽ റോഡ് ഉപരോധിച്ച ഗതാഗതം തടസ്സപ്പെടുത്താൻ ആഹ്വാനം ചെയ്തതിന് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മനോജ് ജരാങ്കെ 17 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചത്.
നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമരം പൂർണമായി അവസാനിപ്പിക്കില്ലെന്നും മാറാത്തകൾക്ക് ഒബിസി വിഭാഗത്തിൽ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുമെന്നും ജരാങ്കെ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയായിരുന്നു മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും 10% പ്രത്യേക സംവരണം നൽകുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്.
നിരാഹാരം അവസാനിപ്പിച്ച മനോജ് ജരാങ്കേ നിലവിൽ മാറാത്ത വിഭാഗങ്ങൾ കൂടുതലായി കഴിയുന്ന ചില ഗ്രാമങ്ങൾ സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ്. തന്നെ കാണാനായി അവിടെ ധാരാളം പേർ കാത്തിരിക്കുന്നുണ്ടെന്നും ആഭ്യന്തരവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ അവർക്ക് ഇവിടെ വന്ന് കാണാൻ കഴിഞ്ഞില്ല എന്നും ജരാങ്കേ അഭിപ്രായപ്പെട്ടു. തനിക്കെതിരെ കേസെടുത്താൽ അതിന്റെ അനന്തരഫലങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് അനുഭവിക്കേണ്ടി വരും എന്നും ജരാങ്കെ സൂചിപ്പിച്ചു.
Discussion about this post