ന്യൂഡൽഹി: ആത്മ നിർഭർ ഭാരതം കഴിഞ്ഞ് ഇപ്പൊ ലോക നിർമ്മിത ഭാരതത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. ഇൻഡോനേഷ്യയിലെ മെഗാ റെയിൽ പദ്ധതി ജക്കാർത്ത മാസ് റാപ്പിഡ് ട്രാൻസിറ്റ്’ (എംആർടി) പദ്ധതിയുടെ 2 എ ഘട്ടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഭാരതം എന്ന വാർത്തയാണ് പുറത്ത് വന്നതോടെയാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ നിർമ്മാണ മേഖലയിലെ ഒരു വൻശക്തിയായി ഇന്ത്യ ഉയരുന്നു എന്ന് വ്യക്തമാകുന്നത്
റെയിൽവേയുടെ തന്ത്രപ്രധാനമായ ബിസിനസ് ഗ്രൂപ്പായ എൽ ആൻഡ് ടി കൺസ്ട്രക്ഷന്, എൽ ആൻഡ് ടിയുടെ ദീർഘകാല ജാപ്പനീസ് പങ്കാളിയായ സോജിറ്റ്സ് കോർപ്പറേഷൻ വഴി എംആർടി ജക്കാർത്ത നിർമ്മിക്കുന്നതിനുള്ള സുപ്രധാന കരാർ നേടിയിട്ടുണ്ട് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . കരാർ, ആസിയാൻ മേഖലയിലെ എൽ ആൻഡ് കരസ്ഥമാക്കുന്ന ആദ്യത്തെ എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ്, കൺസ്ട്രക്ഷൻ (ഇപിസി) പദ്ധതിയാണ്.
ഏതാണ്ട് 7000 കോടി മതിപ്പ് വരുന്ന മെഗാ പ്രൊജക്റ്റ് കരാറിൽ ട്രാക്ക് വർക്കുകൾ, സബ്‌സ്റ്റേഷൻ സംവിധാനങ്ങൾ, ഓവർഹെഡ് കോൺടാക്റ്റ് സിസ്റ്റങ്ങൾ, പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റങ്ങൾ, സിഗ്നലിംഗ് സിസ്റ്റം & ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ (എസ്‌സിഎഡിഎ) സൗകര്യം എന്നിവ ഉൾപ്പെടുന്നു.
നിലവിൽ, മൗറീഷ്യസ് എൽആർടിക്കും ധാക്ക മെട്രോയ്ക്കുമായി എൽ ആൻഡ് ടി ഇത്തരം സംയോജിത റെയിൽവേ സംവിധാന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കൂടാതെ, അടുത്ത ദശകത്തിൽ ആസിയാൻ മേഖലയിൽ നിരവധി റെയിൽവേ പദ്ധതികൾ വികസിപ്പിക്കാൻ പദ്ധതികൾ വിഭാവനം ചെയ്തിട്ടുമുണ്ട്
Discussion about this post