ലക്‌നൗ: രാഷ്ട്രീയ ജനദാദൾ നേതാവ് തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിൽ നിന്നുള്ള കാറിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട് കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ബിഹാറിലെ പൂർണിയ ജില്ലയിൽ ആണ് സംഭവം. എസ്‌കോർട്ട് വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇയാൾ മരിച്ചു. 6 പോലീസുകാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരും പൂർണിയ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യാദവ് നിലവിൽ ‘ജൻ വിശ്വാസ് യാത്ര’യിലാണ്. ഫെബ്രുവരി 20നാണ് യാത്ര ആരംഭിച്ചത്. 11 ദിവസം നീണ്ട് നിൽക്കുന്ന യാത്രയിൽ 38 ജില്ലകൾ അദ്ദേഹം സന്ദർശിക്കും.
Discussion about this post