ന്യൂഡൽഹി: കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2022, 2023 വർഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യം എന്നിവർക്കാണ് പുരസ്‌ക്കാരം. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണൻ, കലാ വിജയൻ എന്നിവരും പുരസ്‌കാരത്തിന് അർഹരായി.
കർണാടക സംഗീതത്തിൽ ബോംബെ ജയശ്രീ, കൂടിയാട്ടത്തിൽ മാർഗി മധു ചാക്യാർ, ചെണ്ട വിഭാഗത്തിൽ പി.കെ. കുഞ്ഞിരാമൻ, തോൽപാവക്കൂത്തിൽ കെ. വിശ്വനാഥ പുലവർ എന്നിവരും പുരസ്‌കാരത്തിന് അർഹരായി. കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജി. വേണുവിനും പുരസ്‌ക്കാരം പ്ര്യാപിച്ചു.
അക്കാദമി ഫെലോഷിപ്പുകളും യുവ കലാകാരൻമാർക്കുള്ള ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് പേർക്കാണ് ഫെല്ലോഷിപ്പ്.










