പൂക്കോട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ് എഫ് ഐ നേതാക്കളടക്കം ചേർന്ന് ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ചതിന് പുറകിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ്. സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം
ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ സഹപാഠിയായ രഹൻ ബിനോയ് വീണ്ടും ക്യാമ്പസ്സിലെക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇങ്ങനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ് ഉൾപ്പെടെയുള്ള പ്രതികൾ ഇന്നലെ അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച് ക്യാമ്പസിലേക്ക് തിരിച്ചെത്തിയ സിദ്ധാർത്ഥിനെ എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു.
Discussion about this post